
വാട്സ്ആപ് ക്യാമറയിൽ ഇനി ഡോക്യുമെന്റ് സ്കാൻ ചെയ്യാം
- സ്കാൻ ചെയ്ത് പി.ഡി.എഫ് ചെയ്യാനും പ്രിന്റ് എടുക്കുന്നതും കൂടുതൽ എളുപ്പമാകും
വാട്സ്ആപിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഐഫോൺ ഉപഭോക്താക്കൾക്ക് ഇപ്പോൾ വാട്സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഡെക്യുമെന്റ്സ്കാൻ ചെയ്യാം. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ പേപ്പറുകൾ ക്യാമാറയിൽ പകർത്തി ഇത്തരത്തിൽ അയക്കാം.സ്കാൻ ചെയ്ത് പി.ഡി.എഫ് ആക്കാനും പ്രിന്റ് എടുക്കാനുമെല്ലാം ഇതോടെ കൂടുതൽ എളുപ്പത്തിൽ സാധിക്കും. ഇപ്പോൾ ഐഫോൺ ലഭ്യമായ ഫീച്ചർ വൈകാതെ ആൻഡ്രോയിഡ് ഫോണുകളിലും ലഭ്യമാകും.

ഡോക്യുമെന്റ് സ്കാൻ ചെയ്യാൻ :
ആർക്കാണോ ഡോക്യുമെന്റ് അയക്കേണ്ടത്, അയാളുടെ ചാറ്റ്’ തുറക്കുക
താഴെ ഇടത് ഭാഗത്തുള്ള + ബട്ടൺ ടാപ്പ് ചെയ്യുക
ഡോക്യുമെന്റ് ഐക്കണിൽ ടാപ്പ് ചെയ്യുക
തുറന്നു വരുന്ന ക്യാമറ പകർത്തേണ്ട ഡോക്യുമെന്റിന് നേരെ പിടിച്ച് ക്ലിക്ക് ചെയ്യുക
തുടർന്ന് സേവ്ബട്ടൻ ടാപ്പ് ചെയ്യുക
സ്കാൻ ചെയ്തവ പി.ഡി.എഫ് ആയി അയക്കാനുള്ള ഓപ്ഷൻ സെലക്ട് ചെയ്യുക.
CATEGORIES News
TAGS whatsapp