
വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന് വിലകൂട്ടി
- 19 കിലോഗ്രാമിൻ്റെ സിലിൻഡറിന് 39 രൂപയാണ് വർധിപ്പിച്ചത്
ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന് വിലകൂട്ടി. 19 കിലോഗ്രാമിൻ്റെ സിലിൻഡറിന് 39 രൂപയാണ് വർധിപ്പിച്ചത്.
ജൂണിലും ജൂലായിലും നേരത്തെ വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വിലകുറച്ചിരുന്നു. ജൂണിൽ 69.50 രൂപയും ജൂലായിൽ 30 രൂപയുമായിരുന്നു കുറച്ചത്. പിന്നാലെ, ഓഗസ്റ്റിൽ 8.50 രൂപ വർധിപ്പിച്ചു.
പുതിയ വർധനവോടെ 19 കിലോഗ്രാമിന്റെ സിലിൻഡറിന് ഡൽഹിയിലെ വില 1691.50 രൂപയായി. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകവിലയിൽ മാറ്റമില്ല.
CATEGORIES News