
വാണിജ്യ സിലിണ്ടറുകൾക്ക് 48 രൂപ കൂട്ടി
- ഗാർഹിക സിലിണ്ടറിന്റെ വിലയ്ക്ക് മാറ്റമില്ല
തിരുവനന്തപുരം :പാചകവാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 48 രൂപയാണ് കൂടിയത്.അതേ സമയം ഗാർഹിക സിലിണ്ടറുകൾക്ക് വില കൂട്ടിയിട്ടില്ല. 2024 മാർച്ച് മുതൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.
പതിവ് പ്രതിമാസ വില പുനർനിർണയത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് സെപ്തംബറിൽ വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോ ഗ്രാം വരുന്ന പാചക വാതക സിലിണ്ടർ ഒന്നിന് 1691.50 എന്ന നിലയിലെത്തി. വാണിജ്യ സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചെങ്കിലും ഗാർഹിക സിലിണ്ടറുകളുടെ വില പുതുക്കിയിരുന്നില്ല.
CATEGORIES News