‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’- പി.എൻ. പണിക്കർ

‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’- പി.എൻ. പണിക്കർ

✍️അഞ്ജു നാരായണൻ

  • ഇന്ന് ദേശീയ വായനാദിനം
  • 1996 മുതൽ കേരള സർക്കാർ വായനാദിനമായി ആചരിക്കുന്ന ദിനം 2017-ൽ കേന്ദ്ര സർക്കാർ ദേശീയ വായനാദിനമായും പ്രഖ്യാപിച്ചു

കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 നാണ് വായനാദിനമായി ആചരിക്കുന്നത്. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ വായന പ്രോത്സാഹിപ്പിച്ചയാളാണ് പി. എൻ .പണിക്കർ. കേരളത്തിലേക്കുള്ള വായനശാലകൾ സ്ഥാപിക്കുകയും നിരക്ഷരരെ അറിവിൻ്റെ ലോകത്തേക്ക് ആനയിക്കുകയും ചെയ്‌തു അദ്ദേഹം. ആലപ്പുഴയിലെ നീലംപേരൂരിൽ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ച പി.എൻ.പണിക്കർ 1926-ൽ സനാതനധർമ്മ വായനശാല രൂപീകരിച്ചതാണ് തുടക്കം.

കേന്ദ്രീകൃത സംവിധാനമില്ലാതിരുന്ന പ്രാദേശിക പത്ര വായനശാലകളെ കേരള ഗ്രന്ഥശാലാ സംഘത്തിന് കീഴിലാക്കിയത് പണിക്കരായിരുന്നു .
മൂന്നു പതിറ്റാണ്ടോളം കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്ന പണിക്കരുടെ ശ്രമഫലമായാണ് കേരള പബ്ലിക് മൂന്നു പതിറ്റാണ്ടോളം കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്ന പണിക്കരുടെ ശ്രമഫലമായാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്ട് സർക്കാർ പാസ്സാക്കിയത്.

‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്നതായിരുന്നു പണിക്കരുടെ ആഹ്വാനം. കേരളത്തെ സമ്പൂർണസാക്ഷരതയിലേക്ക് നയിച്ച കേരള സംസ്ഥാന സാക്ഷരതാ മിഷൻ അടിത്തറ പാകിയ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിക്ക് രൂപം നൽകിയതും ഇദ്ദേഹമാണ്.

1996 മുതൽ കേരള സർക്കാർ വായനാദിനമായി ആചരിക്കുന്ന ദിനം 2017-ൽ കേന്ദ്ര സർക്കാർ ദേശീയ വായനാദിനമായും പ്രഖ്യാപിച്ചു. ഇന്നു മുതൽ ജൂൺ 25 വരെ വായനാവാരമായും സർക്കാർ ആചരിക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )