
വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ നാളെ മുതൽ
ന്യൂഡൽഹി: ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായ നിലയിലേക്ക് താഴ്ന്നതിനാൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജിആർഎപി) 3-ാം ഘട്ടം നാളെ മുതൽ നടപ്പിലാക്കും. ജിആർഎപി പ്രാബല്യത്തിൽ വരുന്നതോടെ ഖനന പ്രവർത്തനങ്ങളും നിർമ്മാണങ്ങൾ പൊളിക്കുന്നതും താൽക്കാലികമായി നിർത്തിവയ്ക്കും. ഡൽഹി-എൻസിആറിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അഞ്ചാം ക്ലാസ് വരെ അടച്ചിടും.
ഡൽഹിയിൽ നാളെ രാവിലെ 8 മണി മുതൽ BS-III പെട്രോൾ, BS-IV ഡീസൽ നാല് ചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. ഡൽഹിയിലേക്ക് വാണിജ്യ ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾ വരുന്നത് നിരോധിച്ചു. നോൺ-ഇലക്ട്രിക്, നോൺ-സിഎൻജി, നോൺ-ബിഎസ്-VI ഡീസൽ അന്തർസംസ്ഥാന ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഹോട്ട്സ്പോട്ട് പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം തളിക്കാനും നിർദേശിച്ചിട്ടുണ്ട്.
CATEGORIES News