
വാലിബന്റെ ആദ്യദിന കേരള കളക്ഷൻ 5.12കോടി
- മല്ലന്മാരോടു യുദ്ധം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്
മലൈക്കോട്ടൈ വാലിബൻ ആദ്യ ദിനം കേരളത്തിലെ തിയറ്ററുകളിൽ നിന്നും വാരിയത് 5.85 കോടി രൂപ . മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമക്ക് ആവേശത്തോടെയാണ് ജനം കാത്തിരുന്നത്. അതെ സമയം കേരളത്തിനു പുറത്തുനിന്നും ഒരു കോടിക്കു മുകളിൽ കലക്‌ഷൻ ലഭിച്ചു. ജിസിസി, ഓവർസീസ് കലക്‌ഷൻ ഉൾപ്പടെ 12.27 കോടിയാണ് സിനിമയുടെ കലക്‌ഷൻ. മോഹൻലാല്‍ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങ് ആണ് വാലിബന് കിട്ടിയത് . ഒടിയൻ, കിങ് ഓഫ് കൊത്ത, ലൂസിഫർ, ഭീഷ്മപർവം,മരക്കാർ, കുറുപ്പ്, തുടങ്ങിയവയാണ് മലയാളത്തില്‍ ആദ്യദിനം ഏറ്റവും ഉയർന്ന കലക്‌ഷൻ നേടിയ മറ്റു സിനിമകൾ.
എന്നാൽ റിലീസിന്റെ രണ്ടാം ദിവസം ചിത്രം നേടിയത് 2 കോടി രൂപയാണെന്നും സ്ഥിതീകരികാത്ത റിപ്പോർട്ടുകളുണ്ട്. വിദേശത്തുനിന്നും സിനിമയ്ക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുബായിൽ പ്രവാസികളോടൊപ്പമാണ് മോഹൻലാല്‍ ‘വാലിബൻ’ കണ്ടത്. റിലീസ് ദിവസം രാവിലെ ആറര മുതൽ സിനിമയുടെ പ്രത്യേക ഷോ ആരംഭിച്ചിരുന്നു.
മല്ലന്മാരോടു യുദ്ധം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വാലിബന്റെ ആശാനായി എത്തുന്ന ഹരീഷ് പേരടിയാണ് കയ്യടി നേടിയ മറ്റൊരു കഥാപാത്രം. മോഹൻലാലിന്റെ ഗംഭീര ഫൈറ്റ് സീൻസും ലുക്കുമാണ് മറ്റൊരു പ്രത്യേകത. മധു നീലകണ്ഠന്റെ ഛായാഗ്രഹണമാണ് സിനിമയിലെ മുഖ്യ ആകർഷണം
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും എത്തുന്നുണ്ട്. ഹിന്ദിയിൽ മോഹൻലാലിന്റെ കഥാപാത്രത്തിനു ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപാണ്. ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി,സൊണാലി കുൽക്കർണി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.