‘വാഴ’ ഒടിടിയിലേക്ക്

‘വാഴ’ ഒടിടിയിലേക്ക്

  • സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും

തിയേറ്ററിലെ വൻ വിജയത്തിന് ശേഷം ‘വാഴ’ സെപ്റ്റംബർ 23ന് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രമാണ് വാഴ.
‘ജയ ജയ ജയ ജയഹേ’,
‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റേതാണ് തിരക്കഥ. റിലീസ് ചെയ്‌ത്‌ 3 ദിവസം കൊണ്ട്
കേരളത്തിലെ തിയറ്ററുകളിൽ നിന്ന് നേടിയത് 5 കോടി 40 ലക്ഷം ഗ്രോസ് കലക്ഷനാണ്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്‌ത വാഴ 1 കോടി 44 ലക്ഷം രൂപയാണ് റിലീസ് ദിനത്തിൽ സ്വന്തമാക്കിയത്.

അതേ സമയം ചിത്രം വലിയ വിജയം നേടിയതോടെ രണ്ടാം ഭാഗവും അണിയറക്കാർ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾക്കൊപ്പം ഇൻഗ്രാം താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. നവാഗതനായ സവിൻ എസ്. എ. ആണ് ചിത്രം സംവിധാനം ചെയ്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )