
വാഹനം കൈമാറുമ്പോൾ ഉടമസ്ഥാവകാശവും മാറ്റണം; മുന്നറയിപ്പുമായി എംവിഡി
- 14 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം
തിരുവനന്തപുരം :വാഹനം കൈമാറുമ്പോൾ ഉടമസ്ഥാവകാശവും മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന കൈമാറ്റത്തിന് ശേഷമുള്ള പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനായി പരിവാഹൻ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം മാറ്റാൻ അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെയെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്നു.

വാഹനം കൈമാറുന്നത് ചിലപ്പോൾ അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കും ആകാം. ഒരു പേപ്പറിലോ മറ്റെന്തെങ്കിലും ഫോർമാറ്റിലോ ഒപ്പിട്ട് വാങ്ങിച്ചതിന്റെ പേരിൽ എല്ലാം ശരിയായി എന്ന് കരുതരുതെന്ന് എംവിഡി പറയുന്നു. നമ്മുടെ പേരിൽ ഉണ്ടായിരുന്ന ഒരു വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ 14 ദിവസത്തിനുള്ളിൽ വാഹനത്തിന്റെ ആർ സി ബുക്കിലെ ഉടമസ്ഥവകാശം മാറ്റുന്നതിന് വേണ്ട അപേക്ഷ തയ്യാറാക്കി ആർ ടി ഓഫീസിൽ സമർപ്പിക്കണം.വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒ ടി പി വന്ന് ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ് പേയ്മെന്റ് സക്സസ്സ് ആയാൽ വാഹനത്തിന്റെ ഉത്തരവാദിത്വം അന്നുമുതൽ വാഹനംസക്സസ്സ് ആയാൽ വാഹനത്തിന്റെ ഉത്തരവാദിത്വം അന്നുമുതൽ വാഹനം വാങ്ങുന്ന വ്യക്തിക്കാണ്.

വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കുടിശ്ശികയുണ്ടോ എന്ന് വാഹനം വാങ്ങുന്ന വ്യക്തി ഉറപ്പുവരുത്തേണ്ടതാണ്. വാഹന സംബന്ധമായ ഏത് കേസിലും ഒന്നാംപ്രതി ആർ സി ഓണർ ആയതിനാൽ ഇനി മുതൽ വാഹനം കൈമാറുമ്പോൾ എന്ത് മോഹന വാഗ്ദാനം നൽകിയാലും ആരും വീണു പോകരുതെന്നും എം വി ഡി ഫേസ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു.www. parivahan.gov.in എന്ന സൈറ്റിൽ പ്രവേശിച്ച് വേണം രേഖൾ സമർപ്പിച്ച് ഉടമസ്ഥാവകാശം മാറ്റാൻ. 15 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഉള്ള ഒരു സത്യവാങ്മൂലവും വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
