വാഹനങ്ങൾക്ക് വമ്പൻ ഓഫർ;സ്കൂട്ടർ നിർമാതാക്കളുടെ പേരിൽ തട്ടിപ്പ്

വാഹനങ്ങൾക്ക് വമ്പൻ ഓഫർ;സ്കൂട്ടർ നിർമാതാക്കളുടെ പേരിൽ തട്ടിപ്പ്

  • വെബ്സൈറ്റ് കെണിയിൽ വീഴരുതെന്ന് പൊലീസ്

തിരുവനന്തപുരം:കേരളത്തിലെ മുൻനിര പ്രചാരത്തിലുള്ള പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾ രൂപപ്പെടുത്തിയത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങൾ നൽകാമെന്നുള്ള പ്രചാരണം നൽകുന്നത് .

കുറഞ്ഞ വിലയ്ക്ക് വാഹന ബുക്കിങ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചുമാത്രമേ ബുക്കിങ് നടപടികളുമായി മുന്നോട്ടു പോകാവൂ എന്നാണ് പൊലീസ് മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പ് ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കണമെന്നും പോലീസ് അറിയിച്ചു. വ്യാജ ബുക്കിങ് ഓഫറുകൾ അടങ്ങിയ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തുന്നത്.

വ്യാജ ബുക്കിങ് ഓഫറുകൾ അടങ്ങിയ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘം വല വിരിക്കുന്നത്. ഒറ്റനോട്ടത്തിൽ യഥാർഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജ വെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ട‌പ്പെടും. ഇത്തരം വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണം. യഥാർഥ വെബ്സൈറ്റിൽനിന്ന് ഒന്നോ രണ്ടോ അക്ഷരങ്ങൾ തെറ്റിച്ചാകും വ്യാജ വെബ്സൈറ്റുകളുടെ വിലാസമെന്നും കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ പറയുന്നു. ഇത്തരം വ്യാജ വെബ്സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണമെന്നും പോലീസ് പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )