വാർഡ് വിഭജനത്തിന് ഡിലിമിറ്റേഷൻ കമ്മിഷൻ രൂപീകരിച്ചു

വാർഡ് വിഭജനത്തിന് ഡിലിമിറ്റേഷൻ കമ്മിഷൻ രൂപീകരിച്ചു

  • ഗവർണർ ഒപ്പിടുന്നതോടെ തുടർനടപടികൾ ആരംഭിക്കും

തിരുവനന്തപുരം: ഇനി വരുന്ന തിരഞ്ഞെടുപ്പിനുമുമ്പ് തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനും അതിർത്തി പുനർനിർണയിക്കാനും അഞ്ചംഗ ഡി ലിമിറ്റേഷൻ കമ്മിഷൻ രൂപവത്കരിച്ചു. വിജ്ഞാപനമായെങ്കിലും വാർഡ് വിഭജനത്തിന് നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടുന്നതോടെയാണ് തുടർനടപടികൾ ആരംഭിക്കുക. ബില്ലുകൾ ഇതുവരെ രാജ്ഭവനിൽ എത്തിയിട്ടില്ല.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാനാണ് കമ്മിഷൻ അധ്യക്ഷൻ. പരിസ്ഥിതി-ഐടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, പൊതുമരാമത്ത്-വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ.ബിജു, വിവരപൊതുജന സമ്പർക്കവകുപ്പ് സെക്രട്ടറി എസ്.ഹരികിഷോർ, തൊഴിൽ-ഗതാഗതവകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.

വാർഡ് വിഭജനത്തിന് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് പെരുമാറ്റച്ചട്ടത്തിൻ്റെ പേരിൽ ഗവർണർ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതിക്ക് അയച്ചതോടെയാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചതും പാസാക്കിയതും. കേരള പഞ്ചായത്ത്രാജ്, മുനിസിപ്പാലിറ്റി ആക്ടുകൾ ഭേദഗതിചെയ്താണ് തദ്ദേശസ്ഥാപനങ്ങളിൽ ഓരോ വാർഡുകൾ കൂട്ടാൻ നിയമഭേദഗതി കൊണ്ടുവന്നത്.ബില്ലിൽ ഗവർണർ ഒപ്പിട്ടാൽ കമ്മിഷൻ സിറ്റിങ് നടത്തി വാർഡ് വിഭജനത്തിന് മാർഗരേഖയിറക്കും. തദ്ദേശസ്ഥാപന സെക്രട്ടറിമാരാണ് വിഭജനനടപടികൾ പൂർത്തിയാക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )