
വാൽപ്പാറയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറുവയസ്സുകാരിക്ക് ഭാരുണാന്ത്യം
- അതുൽ അൻസാരിയും ഭാര്യയും ആറ് വയസ്സുള്ള കുഞ്ഞ് അപ്സര ഖാത്തൂനും തേയിലത്തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത്
തൃശ്ശൂർ: തൃശൂർ വാൽപ്പാറയ്ക്ക് അടുത്ത് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്മയുടെ കൺമുന്നിൽ വെച്ചാണ് കുട്ടിയെ പുള്ളിപ്പുലി ആക്രമിച്ചത്. വാൽപ്പാറ ഉഴേമല എസ്റ്റേറ്റിലായിരുന്നു സംഭവം നടന്നത്.
ജാർഖണ്ഡ് സ്വദേശികളായ അതുൽ അൻസാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാൽപ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റിൽ ജോലിക്ക് വന്നതാണ്. അതുൽ അൻസാരിയും ഭാര്യയും ആറ് വയസ്സുള്ള കുഞ്ഞ് അപ്സര ഖാത്തൂനും തേയിലത്തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത്.

പുള്ളിപ്പുലി കുട്ടിയെ കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
CATEGORIES News