
വിഎസിന്റെ പത്മവിഭൂഷൺ: പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം പാർട്ടിക്ക് വിട്ട് കുടുംബം
- പുരസ്കാര കാര്യങ്ങളിൽ സിപിഎമ്മിന് ഏകീകൃത നിലപാട് ഇല്ല.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൻ സ്വീകരിക്കുന്നതിൽ കുടുംബത്തിന് ആശയക്കുഴപ്പം. പുരസ്കാരത്തിൽ സന്തോഷമെന്നും ജനഹൃദയങ്ങളിലാണ് വിഎസിന്റെ സ്ഥാനമെന്നും നിലപാട് എടുക്കുന്ന കുടുംബം പുരസ്കാരം സ്വീകരിക്കുന്നതിലെ തീരുമാനം പാർട്ടിക്ക് വിടുകയാണ്. എന്നാൽ പുരസ്കാര കാര്യങ്ങളിൽ സിപിഎമ്മിന് ഏകീകൃത നിലപാട് ഇല്ല.

വിഎസിന് മരണാനന്തരം പ്രഖ്യാപിച്ച പത്മവിഭൂഷൻ പുരസ്കാരം സ്വീകരിക്കണോ എന്ന് വിഎസിന്റെ കുടുംബത്തിന് തീരുമാനിക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുൻപ് പറഞ്ഞത്.
CATEGORIES News
