
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില വിലയിരുത്താൻ വിശാല മെഡിക്കൽ ബോർഡ് ചേരും
- മെഡിക്കൽ ബോർഡിൽ വി.എസിന്റെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കും
തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ആലോചിക്കാൻ വിശാല മെഡിക്കൽ ബോർഡ് ചേരും. മെഡിക്കൽ ബോർഡിൽ വി.എസിന്റെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കും. വി.എസിനെ ആശുപത്രിയിൽ ജൂൺ 23നാണ് പ്രവേശിപ്പിച്ചത്.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വൃക്കകളുടെ പ്രവർത്തനം സുഗമമല്ലാത്തതിനാൽ ഡയാലിസിസും നടക്കുന്നുണ്ട്.
CATEGORIES News