
വിജയ് യുടെ അവസാന ചിത്രമായ ദളപതി 69 ന് തുടക്കം
- മലയാളത്തിൽ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നു
വിജയയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69 പൂജ ചെന്നൈയിൽ വച്ചു നടന്നു.ചിത്രം എച്ച്. വിനോദ് ആണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിലെ നായികയായി പൂജ ഹെഗ്ഡെ എത്തുന്നു. മലയാളത്തിൽ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് ബോബി ഡിയോൾ ആണ്. ഗൗതം മേനോൻ , പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ .വെങ്കട്ട് കെ നാരായണയാണ് കെവിഎൻ പ്രൊഡക്ഷൻ്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ചിത്രം 2025 ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും.ഛായാഗ്രഹണം സത്യൻ സൂര്യൻ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.