
വിജയ കിഷോർ രഹത്കർ ദേശീയ വനിത കമീഷൻ അധ്യക്ഷ
- മഹാരാഷ്ട്ര വനിത കമീഷൻ അധ്യക്ഷയായിരുന്നു വിജയ
ന്യൂഡൽഹി:വിജയ കിഷോർ രഹത്കറെയെ ദേശീയ വനിത കമീഷൻ അധ്യക്ഷയായി കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു. രേഖ ശർമയുടെ കാലാവധി അവസാനിച്ചതിനു ശേഷം ദേശീയ വനിത കമീഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഇപ്പോൾ ആ ഒഴിവിലേക്കാണ് കേന്ദ്രസർക്കാർ വിജയ കിഷോർ രഹത്‌കറെയെ നാമനിർദേശം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര വനിത കമീഷൻ അധ്യക്ഷയായിരുന്നു വിജയ . ബിജെപിയുടെ മഹിള മോർച്ചയുടെ ദേശീയ പ്രസിഡന്റ് സ്ഥാനവും അവർ വഹിച്ചിരുന്നു.
CATEGORIES News