
വിടാമുയർച്ചി ടീസർ എത്തി
- ചിത്രം 2025 പൊങ്കൽ റിലീസ് ചിത്രം തിയറ്ററുകളിലെത്തും
അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയുടെ ആദ്യ ടീസർ പുറത്ത്.അജിത്, അർജുൻ, തൃഷ, റെജീന കസാൻഡ്ര എന്നിവരെ ടീസറിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം 2025 പൊങ്കൽ റിലീസ് ചിത്രം തിയറ്ററുകളിലെത്തും.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആരവ്, നിഖിൽ, ദസാരഥി, ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. വിടാമുയർച്ചിയുടെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പൻ തുകയ്ക്കാണ് നേടിയെടുത്തത്.ഛായാഗ്രഹണം ഓം പ്രകാശ്, സംഗീതം അനിരുദ്ധ് രവിചന്ദർ.