
വിതരണക്കാരെ ഒഴിവാക്കി കമ്പനികളിൽ നിന്ന് നേരിട്ട് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ ആരോഗ്യവകുപ്പ്
- ഉപകരണങ്ങൾ കെഎംഎസ്‌സിഎൽ വഴിയാണ് വാങ്ങുക
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് ഉൾപ്പെടെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള നീക്കം വേഗത്തിലാക്കി ആരോഗ്യ വകുപ്പ്.

ഉപകരണങ്ങൾ കെഎംഎസ്‌സിഎൽ വഴിയാണ് വാങ്ങുക. കരാർ വിളിച്ച് റണ്ണിങ് കോൺട്രാക്‌ട് അടിസ്ഥാനത്തിൽ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളെ പ്രതിസന്ധിയിൽ ആക്കിയ വിതരണക്കാരെ ഒഴിവാക്കി കമ്പനികളിൽ നിന്ന് കെ.എം.എസ്.സി.എൽ വഴി ഉപകരണങ്ങൾ നേരിട്ട് എത്തിക്കാനാണ് ശ്രമം.
CATEGORIES News
