
വിദേശ പഠനം ; ടാറ്റ ട്രസ്റ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
- ഇന്ത്യയിൽ നിന്നുള്ള ആർകിടെക്ച്ചർ, ആർട്ട്, പ്ലാനിങ്, എഞ്ചിനീയറിങ്, ഇക്കണോമിക്സ്, ബയോളജിക്കൽ, സോഷ്യൽ, ഫിസിക്കൽ സയൻസ് ബിരുദ വിദ്യാർഥികൾക്ക് ഗ്രാഡ്വേറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം
വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ടാറ്റ ഗ്രൂപ്പ് നൽകുന്ന സ്കോളർഷിപ്പ് പദ്ധതിയാണ് ടാറ്റ ട്രസ്റ്റ് സ്കോളർഷിപ്പ്. ഇതിനായി 25 ദശലക്ഷം ഡോളർ എൻഡോവ്മെന്റ്റ് നീക്കിവെച്ചിട്ടുണ്ട്. അമേരിക്കയിലെ കോർണൽ സർവകലാശാലയിൽ ഉപരിപഠനം നേടുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

ഇന്ത്യയിൽ നിന്നുള്ള ആർകിടെക്ച്ചർ, ആർട്ട്, പ്ലാനിങ്, എഞ്ചിനീയറിങ്, ഇക്കണോമിക്സ്, ബയോളജിക്കൽ, സോഷ്യൽ, ഫിസിക്കൽ സയൻസ് ബിരുദ വിദ്യാർഥികൾക്ക് ഗ്രാഡ്വേറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം.വിദ്യാർഥികൾ കോർണൽ യൂണിവേഴ്സിറ്റിയിൽ അഡ്‌മിഷൻ നേടണം. ഇതിനായി ജി.ആർ.ഇ, ടോഫൽ സ്കോറുകൾ പരിഗണിക്കും. അപേക്ഷ നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.tatatrusts.org സന്ദർശിക്കുക.
CATEGORIES News
TAGS tatascollership