
വിദേശ പൗരന്മാർക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം
- വിദേശ പൗരന്മാർ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും അല്ലാത്ത പക്ഷം പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്നും ഭരണകൂടം
വാഷിങ്ടൺ: യു എസിൽ 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം. ഇത്തരത്തിൽ യുഎസിൽ താമസിക്കുന്ന വിദേശ പൗരന്മാർ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും അല്ലാത്ത പക്ഷം പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു.

ഡൊണാൾഡ് ട്രംപ് ഭരണകൂടം നിലവിൽ വന്നതിന് ശേഷം കുടിയേറ്റ നയങ്ങളിൽ വലിയ നിയന്ത്രണം കൊണ്ടുവന്നതിരുന്നു ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവുമായി സർക്കാർ എത്തിയത്.
CATEGORIES News