
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷ പരിശോധന ഊർജിതം
- സുരക്ഷ ഓഡിറ്റെന്ന പേരിലാണ് ഇപ്പോഴത്തെ നടപടി.
പത്തനംതിട്ട : തേവലക്കര സ്കൂൾ വളപ്പിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷ പരിശോധന ഊർജിതം. രണ്ടുമാസം മുമ്പ് ഫിറ്റ്നസ് നൽകി യ കെട്ടിടങ്ങൾ പലതും അൺഫിറ്റ് എന്നു ഇപ്പോ ൾ വിലയിരുത്തൽ. സർക്കാർ നിർദേശപ്രകാരം തദ്ദേശ സ്ഥാപന എൻജിനിയർമാർ തന്നെയാണ് വീണ്ടും പരിശോധനയ്ക്കെത്തുന്നത്.

മേയ് അവസാനം ഇവർതന്നെ പരിശോധനകൾ നടത്തി ഫി റ്റ്നസ് നൽകിയ കെട്ടിടങ്ങളാണ് വീണ്ടും പരിശോ ധിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ രും സ്കൂൾ കെട്ടിടങ്ങളും പരിസരങ്ങളും പരിശോ ധിച്ചു സുരക്ഷ വിലയിരുത്തിയതിനു പിന്നാലെയാ ണ് തദ്ദേശവകുപ്പിൻ്റെ രണ്ടാമത്തെ പരിശോധന. സുരക്ഷ ഓഡിറ്റെന്ന പേരിലാണ് ഇപ്പോഴത്തെ നടപടി. അൺഫിറ്റ് എന്നു വിധിയെഴുതുന്ന കെട്ടിടത്തിലെ ക്ലാസുകൾ മാറ്റാനാണ് നിർദേശിക്കുന്നത്.
CATEGORIES News