‘വിദ്യാസമുന്നതി’ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

  • 50,000 രൂപ വരെ നേടാം, അവസാന തീയതി ജനുവരി 20

തിരുവനന്തപുരം :സ്കൂ‌ൾ / കോളജ് / മെംബർഷിപ് പഠനത്തിനും വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനും 2024-25 വർഷത്തെ ‘വിദ്യാസമുന്നതി’ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കുടുംബവാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്ത, മുന്നാക്കസമുദായ വിദ്യാർഥികൾ 20ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. കേരളത്തിലെ സംവരേണതര സമുദായങ്ങളിൽപ്പെട്ടവർക്കാണു സഹായം ലഭിക്കും . വെബ്സൈറ്റിൽ ഒറ്റത്തവണ റജിസ്റ്റർ ചെയ്തുകിട്ടുന്ന യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈൽ ഉണ്ടാക്കിയിട്ടുവേണം അപേക്ഷ സമർപ്പിക്കുന്നത്.

വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് പണമയയ്ക്കും.തുടർവർഷങ്ങളിലും പഠനത്തിനു സഹായം വേണ്ടവർ ഓരോ വർഷവും പുതിയ അപേക്ഷ സമർപ്പിക്കണം; പുതുക്കൽ രീതിയില്ല. ഓരോ വിഭാഗത്തിലും പരമാവധി എത്രപേർക്കു സ്കോളർഷിപ് നൽകുമെന്നു നിശ്ചയിച്ചിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാർക്കു മുൻഗണന നൽകും. മുഖ്യമായും കേരളത്തിലെ സ്‌ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണു സഹായം. കേരള സംസ്ഥാന മുന്നാക്കസമുദായക്ഷേമ കോർപറേഷൻ വഴിയാണ് സഹായവിതരണം. വിലാസം: L 2, കുലീന, ടിസി9 / 476, ജവാഹർ നഗർ, കവടിയാർ, തിരുവനന്തപുരം- 695 003; ഫോൺ: 0471-2311215;വാട്സാപ്: 6238170312; ഇ-മെയിൽ :kswcfc@gmail.com

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )