വിദ്യാർത്ഥിനിയ്ക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ 5 സഹപാഠികൾക്കും 2 അധ്യാപകർക്കും എതിരെ കേസ്

വിദ്യാർത്ഥിനിയ്ക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ 5 സഹപാഠികൾക്കും 2 അധ്യാപകർക്കും എതിരെ കേസ്

  • നായ്ക്കുരണപ്പൊടി ദേഹത്തു വിതറിയതിനെ തുടർന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായ പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്

കൊച്ചി: പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് നേരെ സഹപാഠികൾ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സഹപാഠികളായ 5 വിദ്യാർത്ഥിനികൾക്കും രണ്ട് അധ്യാപകർക്കുമെതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിട്ടുള്ളത്.

കുറ്റക്കാരായ വിദ്യാർത്ഥികളെ സംരക്ഷിച്ചതിനാണ് അധ്യാപകർക്കെതിരെ നടപടി. തൃക്കാക്കര തെങ്ങോട് ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. നായ്ക്കുരണപ്പൊടി ദേഹത്തു വിതറിയതിനെ തുടർന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായ പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. പ്രശ്‌നങ്ങളെല്ലാം മറച്ചുവയ്ക്കാനും കുറ്റക്കാരെ സംരക്ഷിക്കാനുമാണ് സ്കൂ‌ൾ അധികൃതരും പൊലീസും ശ്രമിക്കുന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ മാസം മൂന്നിനാണ് പെൺകുട്ടിയെ സഹപാഠികളായ മറ്റു പെൺകുട്ടികൾ ഉപദ്രവിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )