
വിദ്യാർത്ഥി സ്കൂകൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം;സംസ്ഥാനത്തെ മുഴുവൻ എയ്‌ഡഡ് മാനേജ്മെന്റ് സ്‌കൂൾ കെട്ടിടങ്ങളിലും ഫിറ്റ്നസ് പരിശോധന
- രണ്ടാഴ്‌ചക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകും
തിരുവനന്തപുരം : കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി സ്കൂകൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്‌ഡഡ് മാനേജ്മെന്റ് സ്‌കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. രണ്ടാഴ്‌ചക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകും.

ഓരോ കുട്ടിയെയും ഓരോ അധ്യാപകന്റെയും സ്വന്തം കുട്ടിയെപോലെ കാണണമെന്നാണ് സർക്കാർ നിർദ്ദേശം. കുട്ടികളുടെ ഭാഗത്ത് നിന്ന് മാത്രമേ സർക്കാരിന് ചിന്തിക്കാൻ കഴിയൂ. ഹെഡ് മാസ്റ്റർ, പ്രിൻസിപ്പാൾ, മാനേജ്മെന്റ്റ് എന്നിവരെല്ലാം കുറ്റക്കാരാണ്. ആരും ന്യായീകരിച്ച് വരേണ്ടെന്നും പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
CATEGORIES News