
വിനായകന് വില്ലനായി മമ്മൂട്ടി എത്തുന്നു
- ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രതിനായക വേഷത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ സിനിമയാണിത്.
വിനായകന് വില്ലനായാണ് ഇത്തവണ മെഗാസ്റ്റാറിന്റെ വരവ്. റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന വേഷത്തിലാകും വിനായകനും എത്തുക. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെ പരിഗണിച്ച വേഷമാണ് വിനായകനെ തേടിയെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. നാഗർകോവിലിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ സെറ്റിൽ രണ്ടാഴ്ച്ചയ്ക്ക് ശേഷം മമ്മൂട്ടിയും എത്തുമെന്ന്.