
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും വീണ്ടും ഒന്നിക്കുന്നു
- ബിഗ് കാൻവാസിൽ ഒരുക്കുന്നചിത്രമായ വർഷകൾക്ക് ശേഷം റംസാൻ – വിഷു റിലീസായി ഏപ്രിൽ മാസം തിയറ്ററുകളിലെത്തും.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷം വിഷുവിന് തിയേറ്ററിലെത്തും. സിനിമയുടെ ഡബ്ബിങ്ങ് പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞു. രസകരമായ വിഡിയോയിലൂടെയാണ് ഈ വിവരം അണിയറ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മെറിലാൻഡ് സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിൽ നായകന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെ നിർമ്മാണം.
ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതസംവിധാനം അമൃത് റാംനാഥ്, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ട്രോളർ സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് അഭയ് ടി വാര്യർ , ഫിനാൻസ് കൺട്രോൾ - ബിഷേഷ് സ്റ്റേഷൻ, ഫിനാൻസ് ട്രോളർ തോമസ്, ആർട്സ് ഡയറക്ടർ നിമേഷ് താനൂർ,കോസ്റ്റ്യൂം ദിവ്യ ജോർജ്, മേക്കപ്പ് റൊണാക്സ് സേവ്യർ, വിജേഷ് രവി എന്നിവർ.
CATEGORIES Entertainment