
വിപണിയിലേക്ക് കൗ കെയർ
- പശുക്കളുടെ ആരോഗ്യം മികച്ച പാലുത്പാദനവും ഉറപ്പാക്കാൻ ‘കൗ കെയർ’ എന്ന പേരിൽ മലബാർ റൂറൽ ഡിവലപ്മെൻ്റ് ഫൗണ്ടേഷനാണ് ഇത് പുറത്തിറക്കിയത്.
കുന്ദമംഗലം: മിൽമയുടെ പുതിയ ഉൽപ്പന്നം വിപണിയിൽ. പശുക്കളുടെ ആരോഗ്യം മികച്ച പാലുത്പാദനവും ഉറപ്പാക്കാൻ ‘കൗ കെയർ’ എന്ന പേരിൽ മലബാർ റൂറൽ ഡിവലപ്മെൻ്റ് ഫൗണ്ടേഷനാണ് ഇത് പുറത്തിറക്കിയത്. മലബാർ മിൽമയുടെ സഹോദരസ്ഥാപനമാണിത്. ആമാശയത്തിലെ അമ്ലത്വം ദിവസങ്ങളോളം തുടർന്നാൽ ദഹനക്കേട്, കുളമ്പുകളുടെ ബലക്ഷയം, പ്രതിരോധശേഷിക്കുറവ്, തീറ്റയെടുക്കുന്നതിനുള്ള മടി എന്നീ അസുഖങ്ങളിലേക്ക് കന്നുകാലികളെ നയിക്കും. പശുക്കളിൽ കണ്ടുവരുന്ന ആമാശത്തിലെ ലക്ഷണരഹിത അമ്ലത്വത്തെ നിയന്ത്രണ വിധേയമാക്കാൻ കൗ കെയറിൻ്റെ ഉപയോഗം വഴി കഴിയും. കറവമാടുകളുടെ ആരോഗ്യം ഉറപ്പാക്കി പാലുത്പാദനം വർധിപ്പിക്കാൻ കൗ കെയറിൻ്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
10 ലിറ്ററിൽക്കൂടുതൽ പാൽ ലഭിക്കുന്ന കറവമാടുകൾക്ക് 25 ഗ്രാംവീതം കൗ കെയർ ദിവസം രണ്ടുനേരം തീറ്റയോടൊപ്പം നൽകണം. ക്ഷീരസംഘങ്ങൾ വഴിയും മിൽമ പിആൻഡ് ഐ. യൂണിറ്റുകൾ എം.ആർ.ഡി.എഫ്. ഓഫീസുകൾ എന്നിവ
വഴിയും കൗകെയർ ലഭിക്കുന്നതാണ്. എം.ആർ.ഡി.എഫ്. ഓഫീസിൽ നടന്ന പരിപാടിയിൽ മിൽമ ചെയർമാനും എം. ആർ.ഡി.എഫ്. മാനേജിങ് ട്രസ്റ്റിയുമായ
കെ.എസ്. മണി ഉദ്ഘാടനം ചെയ്തു .