
വിപണിയിൽ വ്യാജ വെളിച്ചെണ്ണ ; മുന്നറിയിപ്പുമായി കേരാഫെഡ്
- വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് മാത്രം വെളിച്ചെണ്ണ വാങ്ങണമെന്നും കേരാഫെഡ്
തിരുവനന്തപുരം: കേരാഫെഡ് ‘കേര’ബ്രാന്റിനോട് സാദൃശ്യമുള്ള വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ വിപണിയിൽ. 200 രൂപ മുതൽ 220 രൂപ വരെ വിലയിലാണ് വെളിച്ചെണ്ണ വിൽപന നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ടാങ്കറുകളിൽ എത്തിച്ച്, മിശ്രിതങ്ങൾ കലർത്തിയാണ് വിൽപന നടത്തുന്നത്.

ലിക്വിഡ് പാരഫിൻ, പാം കേണൽ ഓയിൽ തുടങ്ങി നിരവധി വിഷപദാർഥങ്ങൾ ഇത്തരം വ്യാജ വെളിച്ചെണ്ണകളിൽ അടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് മാത്രം വെളിച്ചെണ്ണ വാങ്ങണമെന്നും കേരാഫെഡ് അറിയിച്ചു.കേരളത്തിലെ നാളികേര കർഷക സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് കേരാഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്.
CATEGORIES News