വിമാനങ്ങളിലും പവർബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു; എമിറേറ്റ്സ് എയർലൈൻസിന്റെ മാർഗനിർദ്ദേശം

വിമാനങ്ങളിലും പവർബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു; എമിറേറ്റ്സ് എയർലൈൻസിന്റെ മാർഗനിർദ്ദേശം

  • ഒക്ടോബർ ഒന്ന് മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ എയർലൈൻ അറിയിച്ചിരുന്നു

ദുബൈ: എല്ലാ വിമാനങ്ങളിലും പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ പുതിയ മാർഗനിർദ്ദേശം ഇന്ന് മുതൽ നിലവിൽ വന്നു. യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു പവർ ബാങ്ക് കൈയ്യിൽ കരുതാൻ ഇപ്പോഴും അനുമതിയുണ്ടെങ്കിലും വിമാനത്തിനുള്ളിൽ ഒരു കാരണവശാലും ഈ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് എയർലൈൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ ഒന്ന് മുതൽ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ എയർലൈൻ അറിയിച്ചിരുന്നു.ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ഈ വർഷം ആദ്യം പ്രഖ്യാപിച്ച പുതിയ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ ഓർമ്മപ്പെടുത്തൽ. പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാനോ, വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. യാത്രക്കാർക്ക് ചില നിബന്ധനകളോടെ ഒരു പവർ ബാങ്ക് കൈവശം വെക്കാൻ അനുമതിയുണ്ട്. എന്നാൽ ക്യാബിനിലിരിക്കുമ്പോൾ ഇത് ഉപയോഗിക്കരുത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )