
വിമർശനങ്ങൾ ഉയരുമ്പോഴും നിലപാടിലുറച്ച് ദിവ്യ; പോസ്റ്റ് പിൻവലിച്ചില്ല
- ദിവ്യ നിലപാടിൽ ഉറച്ചത് മുഖ്യമന്ത്രി ഉൾപ്പെടെ പിന്തുണച്ചതോടെയാണ്
തിരുവനന്തപുരം:കോൺഗ്രസിൽ നിന്ന് വിമർശനങ്ങൾ ഉണ്ടായിട്ടും കെ.കെ.രാഗേഷിനെ പുകഴ്ത്തിയ നിലപാടിലുറച്ച് ദിവ്യ എസ് അയ്യർ. വിവാദം ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം പോസ്‌റ്റ് പിൻവലിക്കുകയോ കൂടുതൽ വിശദീകരണം നൽകുകയോ വേണ്ടെന്ന നിലപാടിലാണ് ദിവ്യ.

രാഗേഷിന്റെ രാഷ്ട്രീയ നിയമനത്തെ അല്ല പുകഴ്ത്തിയത് എന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള വ്യക്‌തിപരമായ അഭിപ്രായമാണ് കുറിച്ചതെന്നുമാണ് ദിവ്യയുടെ നിലപാട്.

ദിവ്യ നിലപാടിൽ ഉറച്ചത് മുഖ്യമന്ത്രി ഉൾപ്പെടെ പിന്തുണച്ചതോടെയാണ്.കൂടാതെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ദിവ്യയ്ക്ക് പിന്തുണയായി ഫേസ്ബുക്കിൽ കുറിപ്പെട്ടിരുന്നു.
CATEGORIES News