
ശിഖർ ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു
- ഇന്ത്യയ്ക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റർമാരിൽ ഒരാളാണ് ധവാൻ. ഇന്ത്യയ്ക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിലാണ് താരം കൂടുതൽ ശോഭിച്ചത്. ഇടംകൈയ്യൻ ഓപ്പണിങ് ബാറ്റർ എന്ന നിലയിൽ ഇന്ത്യൻ ടീമിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ ധവാന് കഴിഞ്ഞു.

2022 ഡിസംബറിലാണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. 2013-മുതൽ മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായി. 2015-ൽ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസെടുത്ത താരം കൂടിയാണ്. നീണ്ട 20-വർഷം നീണ്ട കരിയറിനാണ് തിരശ്ശീല കുറിക്കപ്പെടുന്നത്. ഐപിഎല്ലിൽ താരം കളി തുടർന്നേക്കും.