
വിലക്കയറ്റത്തിൽ പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് സർക്കാർ; സഭയിൽ ഇന്നും അടിയന്തര പ്രമേയ ചർച്ച
- വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിന്റെ വിപണി ഇടപെടലുകളിലെ പോരായ്മകൾ ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്
തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു.

12 മണി മുതൽ 2 മണിക്കൂർ ആണ് ചർച്ച. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിന്റെ വിപണി ഇടപെടലുകളിലെ പോരായ്മകൾ ഉന്നയിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.ഇന്ന് 2025ലെ കേരള വന ഭേദഗതി ബിൽ, വന്യജീവി സംരക്ഷണം കേരള ഭേദഗതി ബിൽ, കേരള കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ എന്നിവയും സഭയിൽ അവതരിപ്പിക്കും.
CATEGORIES News
