വിലങ്ങാട് ശക്തമായ മഴ;ഭീതിയിൽ മലയോരവാസികൾ

വിലങ്ങാട് ശക്തമായ മഴ;ഭീതിയിൽ മലയോരവാസികൾ

  • രണ്ടു ദിവസമായി വിലങ്ങാ ട് മലയോരത്ത് ശക്തമായ മഴയാണ്

വിലങ്ങാട് : ഉരുൾ പൊട്ടലുണ്ടായ വിലങ്ങാടിനെ ഭീതിയിലാഴ്ത്തി പ്രദേശത്ത് കനത്തമഴ തുടരുന്നു. രണ്ടു ദിവസമായി വിലങ്ങാട് മലയോരത്ത് ശക്തമായ മഴയാണ്.

പന്നിയേരി, കുറ്റല്ലൂർ, മാടഞ്ചേരി, പാനോം ഭാഗങ്ങളിലെല്ലാം ഇന്നലെ പകലും ശക്തമായ മഴ അനുഭവപ്പെട്ടു. പുഴയിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴ കനക്കുന്നതോടെ പേടിയിലാണ് പരിസരവാസികൾ.

ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലങ്ങളിൽ ഭൂമിക്ക് കനത്ത വിള്ളൽ രൂപപ്പെട്ടതായി നാട്ടുകാർ പറയുന്നു. പ്രദേശങ്ങളിലെ മുഴുവനാളുകളെയും സ്ഥിരമായി മാറ്റിപ്പാർപ്പിക്കാൻ സംവിധാനമില്ലാത്തത് പ്രതിസന്ധിക്ക് കാരണമാകുന്നു.

അതേ സമയം കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഉരുൾപൊട്ടിയ അടിച്ചിപ്പാറ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞ് പാറക്കൂട്ടങ്ങളടക്കം താഴേക്ക് പതിച്ചു. ജലനിരപ്പ് ഉയർന്നതോടെ മഞ്ഞൾച്ചീളിലെ 23 കുടുംബങ്ങളെ മുഴുവൻ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച വീടുകളിലേക്ക് മടങ്ങിയ പരിസരവാസികൾ മഴ കനത്തതോടെ വീണ്ടും വാടക വീടുകളിലേക്ക് മാറിയിരിയ്ക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )