
വിലായത്ത് ബുദ്ധ തീയറ്ററുകളിലേക്ക് : ഓർമ്മയിൽ സച്ചി
- സച്ചിയുടെ സ്വപ്ന പദ്ധതിയായിരുന്ന വിലായത്ത് ബുദ്ധ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ജയൻ നമ്പ്യാറിലൂടെ തിയേറ്ററുകളിലേക്ക്.
അയ്യപ്പനും കോശിക്കും ശേഷം സംവിധായകൻ സച്ചിയുടെ സ്വപ്ന പദ്ധതിയായിരുന്ന വിലായത്ത് ബുദ്ധ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ജയൻ നമ്പ്യാറിലൂടെ തിയേറ്ററുകളിലേക്ക്. ജി.ആർ ഇന്ദുഗോപൻ രചിച്ച വിലായത്ത് ബുദ്ധ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിട്ടുള്ളത്.
മറയൂരിലെ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധക്കഥയാണ് വിലായത്ത് ബുദ്ധ. ഗുരുവും ശിഷ്യനും തമ്മിലുള്ള ഏറ്റുമുട്ടൽ ഈ കഥയിൽ പ്രകടമാകുന്നുണ്ട്. പകയും, പ്രതികാരവും, പ്രണയവും പശ്ചാത്തലമാവുന്ന സിനിമയാണിത്. ചന്ദനമരങ്ങളുടെ കേന്ദ്രമായ ഇടുക്കി ജില്ലയിലെ മറയൂരിലെ ചന്ദനക്കാടുകളിൽ ആണ് കഥ നടക്കുന്നത് . ഡബിൾ മോഹനൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്. പ്രിയംവദ കൃഷ്ണയാണ് നായിക. ജി.ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിൽ തിരക്കഥ ഒരുക്കിയിട്ടുള്ളത്. സന്ദീപ് സേനൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഛായഗ്രഹണം അരവിന്ദ് കശ്യപ്.
