വിഴിഞ്ഞം കടലിൽവാട്ടർ സ്പൗട്ട് പ്രതിഭാസം

വിഴിഞ്ഞം കടലിൽവാട്ടർ സ്പൗട്ട് പ്രതിഭാസം

  • കടലിന്റെ ഉപരിതലത്തിലുളള ജലകണികളും നീരാവിയും കൂടിച്ചേർന്ന് ഖനീഭവിച്ച് ഉണ്ടാകുന്നതാണ് വാട്ടർ സ്പൗട്ട്

തിരുവനന്തപുരം: വിഴിഞ്ഞം കടലിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആനക്കാൽ എന്ന വാട്ടർ സ്പൗട്ട് പ്രതിഭാസം നാട്ടുകാർക്ക് കൗതുകമായി. കടലിലു ണ്ടായ കുഴൽ രൂപത്തി ലുള്ള പ്രതിഭാസം ചുഴലിയാണെന്നായിരുന്നു മത്സ്യത്തൊഴി ലാളികളാദ്യം കരുതിയത്.

അപകടാവസ്ഥയി ല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ പറഞ്ഞു. ബുധനാഴ്ച സന്ധ്യയ്ക്ക് മുമ്പാണ് നാട്ടുകാർ ആനക്കാൽ  എന്ന് വിളിക്കുന്ന വാട്ടർ സ്പൗട്ട് പ്രതിഭാസം ഉണ്ടായത്. കടലിന്റെ ഉപരിതലത്തിലുളള ജലകണികളും നീരാവിയും കൂടിച്ചേർന്ന് ഖനീഭവിച്ച് ഉണ്ടാകുന്നതാണ്  വാട്ടർ സ്പൗട്ട് പ്രതിഭാസം. കാറ്റിന്റെ ദിശയിലുണ്ടാകുന്ന വ്യതിയാനത്തെ തുടർന്നുണ്ടാക്കുന്ന പ്രതിഭാസമാണിത്.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )