വിവാദത്തിനിടെ ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തി കോർപ്പറേഷൻ മേയർ വിവി രാജേഷ്

വിവാദത്തിനിടെ ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തി കോർപ്പറേഷൻ മേയർ വിവി രാജേഷ്

  • ഇലക്ട്രിക് ബസുകളുടെ സർവീസിൽ നിലവിലെ സാഹചര്യം തുടരാനാണ് ചർച്ചയിൽ ധാരണയായത്.

തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ സ്‌മാർട്ട് സിറ്റി പദ്ധതിയിലെ ഇലക്ട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തി കോർപ്പറേഷൻ മേയർ വിവി രാജേഷ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇലക്ട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി .ഇലക്ട്രിക് ബസുകളുടെ സർവീസിൽ നിലവിലെ സാഹചര്യം തുടരാനാണ് ചർച്ചയിൽ ധാരണയായത്. എല്ലാ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ഗതാഗത മന്ത്രിയുമായും ചർച്ച നടത്തിയതെന്ന് മേയർ വിവി രാജേഷ് പറഞ്ഞു.

ബസുകളുടെ റൂട്ടുകളിലടക്കം മേയർ മന്ത്രിയെ അഭിപ്രായം അറിയിച്ചിട്ടുണ്ട്.
ഇരുവരും ചർച്ച നടത്തിയെങ്കിലും കരാർ പാലിക്കുന്നതിലടക്കമുള്ള തർക്കം ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. തത്കാലം നിലവിലെ സാഹചര്യം തുടരാനാണ് തീരുമാനമായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )