വിഷു ബമ്പർ വിപണിയിൽ ; ഒന്നാം സമ്മാനം 12 കോടി

വിഷു ബമ്പർ വിപണിയിൽ ; ഒന്നാം സമ്മാനം 12 കോടി

  • നറുക്കെടുപ്പ് മെയ് 28-ന് ഉച്ചയ്ക്ക് 2 മണിക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷു ബമ്പർ (ബി ആർ 103) ഭാഗ്യക്കുറി വിപണിയിൽ എത്തി. ഇത്തവണത്തെ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ആറ് സീരീസുകളിലായി വിൽപ്പനയ്ക്കെത്തുന്ന ഈ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളിലും ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഓരോ സീരീസിലും നൽകും.ടിക്കറ്റിന്റെ വില 300 രൂപയാണ്.

ഇതിനു പുറമെ, 5000 രൂപ മുതൽ 300 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങളും ഈ ബമ്പറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നറുക്കെടുപ്പ് മെയ് 28-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )