
വിസ നിയമങ്ങളിൽ ഇളവ് വരുത്തി ഇറാൻ
- യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും അംഗമായ ക്രൊയേഷ്യ മാത്രമാണ് പട്ടികയിലെ ഏക പാശ്ചാത്യ സഖ്യകക്ഷിയായ യൂറോപ്യൻ രാഷ്ട്രം
യുഎഇയും സൗദി അറേബ്യയും ഉൾപ്പെടെ 33 രാജ്യങ്ങൾക്കുള്ള വിസ നിയമങ്ങൾ ഇറാൻ എടുത്തുകളയുന്നു.’തുറന്ന വാതിൽ നയം’ ശക്തമാക്കി കൊണ്ട് വിവിധ രാജ്യങ്ങളുമായി ഇടപഴകാനുള്ള സന്നദ്ധത കാണിക്കുകയാണ് ഇതുവഴി ഇറാൻ ചെയ്യുന്നത്. 33 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ ലഭിക്കാതെ തന്നെ ഉടൻ തന്നെ ഇറാൻ സന്ദർശിക്കാനാകും.
ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന നീക്കങ്ങളിലെ ഏറ്റവും പുതിയ തീരുമാനമാണിത്. കൂടാതെ ഇറാൻ ഇതുവരെ പൂർണ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാത്ത ഖത്തറും ബഹ്‌റൈനും കൂടെ പട്ടികയിൽ ഇടംപിടിച്ചതും കൗതുകമുണർത്തുന്നുണ്ട്. നിരവധി മധ്യേഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പം ലെബനൻ, ടുണീഷ്യ, ഇന്ത്യ എന്നിവയും ഉൾപ്പെടുന്നു.
യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും അംഗമായ ക്രൊയേഷ്യ മാത്രമാണ് പട്ടികയിലെ ഏക പാശ്ചാത്യ സഖ്യകക്ഷിയായ യൂറോപ്യൻ രാഷ്ട്രം. 45 രാജ്യങ്ങളിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ ഉള്ള പൗരന്മാർക്ക് വിസ ലഭിക്കാതെ തന്നെ ഇറാൻ സന്ദർശിക്കാം എന്നാണ് ഇതിനർത്ഥം. വിസയില്ലാതെ ഇറാനിലേക്ക് പോകാൻ ഒമാനി പൗരന്മാർക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.