
വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തിൽ പാർക്ക് ഒരുങ്ങുന്നു
- എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാനും വിശ്രമിക്കാനുമുള്ള എല്ലാ ആധുനിക സൗകര്യങ്ങളും പാർക്കിൽ ഒരുക്കും
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ സ്മരണയ്ക്കായി തലസ്ഥാന നഗരത്തിൽ പാർക്ക് ഒരുങ്ങുന്നു. പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപമാണ് തിരുവനന്തപുരം വികസന അതോറിറ്റിയുടെ (ട്രിഡ) നേതൃത്വത്തിൽ ‘നഗര ഉദ്യാന’മായി സ്മാരകം നിർമ്മിക്കുന്നത്. വി.എസിന്റെ പേരിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന ആദ്യത്തെ സ്മാരകത്തിൻ്റെ പ്രത്യേകതയും ഇതിനുണ്ട്.

പാർക്ക് നിർമ്മിക്കുന്നത് പാളയം മുതൽ പഞ്ചാപ്പുര ജംഗ്ഷൻ വരെ വ്യാപിച്ചു കിടക്കുന്ന 1.2 ഏക്കർ സ്ഥലത്താണ്. സംസ്ഥാന സർക്കാരിന്റെ പദ്ധതിവിഹിതത്തിൽ നിന്ന് 1.64 കോടി രൂപയാണ് നിർമ്മാണം. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാനും വിശ്രമിക്കാനുമുള്ള എല്ലാ ആധുനിക സൗകര്യങ്ങളും പാർക്കിൽ ഒരുക്കും.ഉദ്യാനത്തിന്റെ പ്രധാന ആകർഷണമായി വി.എസ് അച്യുതാനന്ദൻ്റെ പൂർണ്ണകായ പ്രതിമയും സ്ഥാപിക്കും.
CATEGORIES News
