വി. എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

വി. എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

  • വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘമാണ് വിഎസിനെ പരിചരിക്കുന്നത്

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണെന്നാണ് ഡോക്ർമാർ ഇന്നലെ അറിയിച്ചത്.

വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘമാണ് വിഎസിനെ പരിചരിക്കുന്നത്. തിങ്കളാഴ്ച‌ രാവിലെയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )