
വി. ഡി. സതീശനെ വെല്ലുവിളിച്ച് അൻവർ
- പ്രതിപക്ഷനേതാവുമായി എഡിജിപി എം. ആർ. അജിത്കുമാറുമാറിന് അടുത്ത ബന്ധം
തിരുവനന്തപുരം: പുനർജനി കേസിൽ ഇ ഡി അന്വേഷണം ആവശ്യപ്പെടാൻ വി. ഡി. സതീശന് ധൈര്യമുണ്ടോയെന്ന് പി. വി. അൻവർ എംഎൽഎ. പ്രതിപക്ഷനേതാവുമായി എഡിജിപി എം. ആർ. അജിത്കുമാറുമാറിന് അടുത്ത ബന്ധമാണുള്ളത്.
പുനർജനി കേസ് അട്ടിമറിക്കാനാണ് അജിത് കുമാർ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത്. തൃശൂരിൽ കോൺഗ്രസ് ബിജെപിക്ക് വേണ്ടി വോട്ട് മറിച്ചെന്നും അൻവർ ആരോപിച്ചു.അതേ സമയം മറുപടി അർഹിക്കാത്ത ആരോപണമെന്ന് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.