വീട്ടിലെ പ്രസവം; സോഷ്യൽ മീഡിയയിലൂടെയുളള തെറ്റായ പ്രചാരണങ്ങൾ കുറ്റകരം-വീണാ ജോർജ്

വീട്ടിലെ പ്രസവം; സോഷ്യൽ മീഡിയയിലൂടെയുളള തെറ്റായ പ്രചാരണങ്ങൾ കുറ്റകരം-വീണാ ജോർജ്

  • നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ല പ്രസവം അമ്മയുടേയും കുഞ്ഞിൻ്റെയും ജീവന് ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ് യോഗത്തിൽ അറിയിച്ചു.

‘സംസ്ഥാനത്ത് പ്രതിവർഷം 400 ഓളം പ്രസവങ്ങൾ വീട്ടിൽ വച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതിൽ 382 പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. ഇതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരിയ്ക്കുകയാണ് മന്ത്രി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )