
വീണ്ടും ഇരട്ടക്കൊലപാതകം; കലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു
- വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു
പത്തനംതിട്ട: കലഞ്ഞൂർ പാടത്തു ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണു കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. ആക്രമണം കൊടുവാൾ ഉപയോഗിച്ചായിരുന്നു.

കൊലപാതകം നടത്തിയത് അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽവെച്ചായിരുന്നു . ഭാര്യയും വിഷ്ണുവും തമ്മിൽ ബന്ധമുണ്ടെന്നു ബൈജുവിനു സംശയമുണ്ടായിരുന്നു. വഴക്കിനെ തുടർന്നു വിഷ്ണുവിൻ്റെ വീട്ടിലേയ്ക്ക് ഓടിയെത്തിയപ്പോഴാണു വൈഷ്ണവിയെ വെട്ടിയത്. തൊട്ടുപിന്നാലെ വിഷ്ണുവിനെയും വീട്ടിൽനിന്നു വിളിച്ചിറക്കി ബൈജു ആക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
CATEGORIES News