വീണ്ടും മലയാളത്തിളക്കം;                              ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ച് മലയാള സിനിമ

വീണ്ടും മലയാളത്തിളക്കം; ദി എക്കണോമിസ്റ്റ് വാരികയിൽ ഇടം പിടിച്ച് മലയാള സിനിമ

  • ‘ഇന്ത്യൻ സിനിമയിലെ ഏറ്റവും മികവാർന്ന മേഖല’യെന്ന് വിശേഷണം

ലോക പ്രശസ്തമായ ദി എക്കണോമിസ്റ്റ് വാരികയിൽ പ്രശംസക്ക് പാത്രമായി മലയാള സിനിമ. 2024 ലെ മലയാള സിനിമയുടെ നേട്ടങ്ങളും മലയാള സിനിമ മറ്റ് ഇന്ത്യൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഇരിക്കുന്നതിന്റെ കാരണങ്ങളുമാണ് എക്കണോമിസ്റ്റ് വാരികയിലെ ലേഖനത്തിൽ പറയുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് സിനിമകളെക്കാൾ നേട്ടം മലയാള സിനിമയുണ്ടാക്കിയതിനെ കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. ആടുജീവിതം, ഭ്രമയുഗം, ആവേശം തുടങ്ങി വിവിധ ഴോണറുകളിലും വിവിധ കഥാപശ്ചാത്തലത്തിലുമാണ് മലയാളത്തിലെ ചലചിത്രങ്ങൾ എത്തിയതെന്നും എക്കണോമിസ്റ്റ് പറയുന്നു. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പത്ത് ഇന്ത്യൻ സിനിമകളിൽ മൂന്നെണ്ണം മലയാള സിനിമകളാണെന്നും എക്കണോമിസ്റ്റ് വാരിക ചൂണ്ടിക്കാട്ടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )