
വൃക്കയ്ക്ക് ഒരു തണൽ മെഗാ മെഡിക്കൽ എക്സ്പോ നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾ
- എക്സിബിഷൻ ഇന്ന് സമാപിക്കും
വടകര:വൃക്കയ്ക്ക് ഒരു തണൽ മെഗാ മെഡിക്കൽ എക്സ്പോ നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾ. വടകര ടൗൺഹാളിലാണ് എക്സിബിഷൻ നടക്കുന്നത്
എക്സിബിഷൻ ഹാളിലേക്ക് എത്തുന്നവരെ സഹായിക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും ‘തണൽ’ ഭിന്നശേഷി സ്കൂളിലെ കുട്ടികൾ വലിയ പങ്കാണ് വഹിക്കുന്നത്.
കൃത്യവും ശാസ്ത്രീയവുമായ പാഠ്യ, പരിശീലനങ്ങളിലൂടെ ഭിന്നശേഷിക്കാർക്ക് മുഖ്യധാരയിൽ സജീവമാകാൻ കഴിയും എന്നതിന്റെ തെളിവു കൂടിയാണ് ഇത്തരം പ്രവർത്തനങ്ങൾ. എക്സിബിഷൻ ഇന്ന് സമാപിക്കും.
CATEGORIES News