
വെക്കേഷനിൽ ക്ലാസുകൾക്ക് വിലക്ക്; ട്യൂഷനുകൾ രാവിലെ 10.30 വരെ മാത്രം
- ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കും
തിരുവനന്തപുരം: വേനൽ അവധികളിൽ ക്ലാസ് എടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ 2024-25 അധ്യയന വർഷത്തിലും കർശനമായി നടപ്പാക്കണമെന്ന ആവശ്യവുമായി ബാലാവകാശ കമ്മീഷൻ. കമ്മീഷൻ അധ്യക്ഷൻ കെവി മനോജ് കുമാർ, അംഗമായ ഡോ വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറത്തുവിട്ടത്.ഈ ഉത്തരവ് നടപ്പാക്കുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കാനാണമെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

കമ്മിഷന്റെ ഉത്തരവിന്റെ ഭാഗമായി സ്വകാര്യ ട്യൂഷൻ സെൻ്ററുകളുടെ സമയം രാവിലെ 7.30 മുതൽ 10.30 വരെയാണ്.കമ്മിഷന്റെ ഉത്തരവിൻ്റെ ഭാഗമായി സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയം രാവിലെ 7.30 മുതൽ 10.30 വരെയാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കാനായി സംസ്ഥാന പൊലിസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്
CATEGORIES News