
വെഞ്ഞാറമ്മൂട് കൂട്ടക്കൊല : അഫാൻ 3 ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ
- നെടുമങ്ങാട് കോടതിയാണ് പിതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പാങ്ങോട് പോലീസിന് കൈമാറിയത്
തിരുവനന്തപുരം:വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാനെ മൂന്ന് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.നെടുമങ്ങാട് കോടതിയാണ് പിതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പാങ്ങോട് പോലീസിന് കൈമാറിയത്.

ഇന്ന് പോലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്‌തതിന് ശേഷം പ്രതിയെ നാളെയാണ് തെളിവെടുപ്പിനായി കൊണ്ട് പോകുന്നത്. തുടർന്ന് വെഞ്ഞാറമ്മൂട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിൽ വാങ്ങും. വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
CATEGORIES News