
വെള്ളക്കെട്ട് രൂക്ഷം; ദേശീയ പാതയിൽ ഗതാഗതക്കുരുക്ക്
- വെള്ളക്കെട്ടിൽ നിന്ന് രക്ഷയ്ക്കായി മറ്റ് പാതകൾ തേടി യാത്രക്കാർ
പയ്യോളി : തിക്കോടി -പയ്യോളി ദേശീയ പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ വൈകുന്നേരം മുതലുള്ള ശക്തമായ മഴയാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. ദേശീയ പാത നിർമാണം നടക്കുന്നതിനാൽ വെള്ളക്കെട്ട് അതി രൂക്ഷമാണ്.

അതേ സമയം ദേശീയ പാതയിൽ കാര്യമായ ഗതാഗത തടസ്സം അനുഭപ്പെടുന്നു. കൂടാതെ വെള്ളക്കെട്ടിൽ നിന്ന് രക്ഷയ്ക്കായി യാത്രക്കാർ പയ്യോളി -കിഴൂർ- പള്ളിക്കര – നന്തി ബസാർ വഴി ദേശീയ പാതയിൽ പ്രവേശിക്കുന്ന രീതിയിൽ യാത്ര ക്രമീകരിക്കുന്നുണ്ട് .
CATEGORIES News