
വെള്ളിയിൽ നീരജ് ചോപ്ര
- ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേട്ടത്തിലെത്തിയത്
പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ. ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും മെഡൽ നേട്ടത്തിലെത്തിയത്. ടോക്കിയോയിൽ സ്വർണം നേടിയ നീരജിന് പാരീസിൽ വെള്ളിയാണ് നേടാനായത്.
ഒളിമ്പിക്സ് റെക്കോർഡ് തകർത്ത പ്രകടനം നടത്തിയ പാകിസ്‌താൻ താരം അർഷാദ് നദീമിനാണ് സ്വർണം. 92.97 മീറ്ററാണ് നദീം എറിഞ്ഞത്.32 വർഷത്തിന് ശേഷമാണ് പാകിസ്ഥാന് ഒളിംപിക്സിൽ മെഡൽ നേട്ടം. ഗ്രാനഡയുടെ ആൻഡേഴ്സണാണ് വെങ്കലം.
CATEGORIES News