
വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.എം.എ സലാം
- പ്രാദേശികമായി അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്നുണ്ട്. ലോകസഭതെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ വെൽഫെയർ പാർട്ടി സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം :വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. അവർ യുഡിഎഫിനെ പിന്തുണക്കുമെന്ന് പറഞ്ഞിട്ടുണ്ട്. നേരത്തെ എൽഡിഎഫിന് ഒപ്പം ആയിരുന്നു. പ്രാദേശികമായി അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്നുണ്ട്. ലോകസഭതെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ വെൽഫെയർ പാർട്ടി സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ്, യു.ഡി.എഫ് ന് അനുകൂലമായ സാഹചര്യം. 100 രൂപ ഉണ്ടായിരുന്ന വെളിച്ചെണ്ണ നാലിരട്ടി വർദ്ധിച്ചു. ഒരു ഉദാഹരണം മാത്രം.

എല്ലാ കാര്യങ്ങളിലും വിലകയറ്റമാണ്. ജനങ്ങളുടെ നിത്യ ബജറ്റ് തന്നെ തെറ്റി. അത് ജനങ്ങൾക്ക് നന്നായി അറിയാം. മാർക്കറ്റിൽ ഇടപെടാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു പ്രവർത്തിയും ഉണ്ടായിട്ടില്ല. മാവേലി സ്റ്റോറുകൾ നോക്കികുത്തിയാവുകയും ചെയ്തു. അത് കൊണ്ടാണ് യു.ഡി.എഫ് ന് കാര്യങ്ങൾ എളുപ്പം ആണെന്ന് പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ യു.ഡി.എഫ്ന് പ്രചാരണം നടത്തുന്നതിൽ പിഎംഎ സലാം പ്രതികരിച്ചു. കേസുള്ള മുകേഷ് എൽ.ഡി.എഫ് ന് വേണ്ടി പ്രചാരണം നടത്തുന്നുണ്ടല്ലോ, ഇപ്പോഴും പാർട്ടിയിൽ ഉണ്ട്. രാഹുൽ പാർട്ടിയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
