
വേഗപരിധി നിയമങ്ങൾ ലംഘിച്ചാൽ അബുദാബിയിൽ 3000 ദിർഹം വരെ പിഴ
- സുരക്ഷിതമായ ഡ്രൈവിങ് രീതികൾ ഡ്രൈവർമാരിൽ
പ്രോത്സാഹിപ്പിക്കാനാണ് പോലീസ് നിയമം വഴി ലക്ഷ്യമിടുന്നത്
അബുദാബി: വേഗപരിധിയുമായി ബന്ധപ്പെട്ട എട്ട് നിയമലംഘനങ്ങൾക്ക് 300 മുതൽ 3000 ദിർഹം വരെ പിഴ ചുമത്തി അബുദാബി പോലീസ്. നിശ്ചിതവേഗതയേക്കാൾ 20 കിലോമീറ്റർ വരെ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് 300 ദിർഹമാണ് ഇനിമുതൽ പിഴ. വേഗപരിധിയേക്കാൾ 20 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിച്ചാൽ 600 ദിർഹവും 30 മുതൽ 40 കിലോമീറ്റർ വരെയാണെങ്കിൽ 700 ദിർഹവും പിഴ ചുമത്തും.
അനുവദനീയമായ വേഗപരിധിയേക്കാൾ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ പോകുന്നവർക്ക് 1000 ദിർഹവും 50 മുതൽ 60 കിലോമീറ്റർ വരെയാണെങ്കിൽ 1500 ദിർഹവും ആറ് ബ്ലാക്ക് പോയിൻ്റുകളും ചുമത്തും. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ 2000 ദിർഹം പിഴയോടൊപ്പം പന്ത്രണ്ട് ബ്ലാക്ക് പോയിന്റുകളും 80 കിലോമീറ്ററിന് മുകളിലാണെങ്കിൽ 3000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻ്റുകളും ചുമത്തും.
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ മണിക്കൂറിൽ 120 കിലോമീറ്ററിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുന്നവർക്ക് 400 ദിർഹമാണ് പിഴ ലഭിക്കുക. സുരക്ഷിതമായ ഡ്രൈവിങ് രീതികൾ ഡ്രൈവർമാരിൽ
പ്രോത്സാഹിപ്പിക്കാനാണ് പോലീസ് നിയമം വഴി ലക്ഷ്യമിടുന്നത്.നിയമം അനുസരിക്കാത്തവരെ പിടികൂടാനായി റോഡുകളിൽ എഐ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.